Ticker

6/recent/ticker-posts

പെൺവാണിഭം: പൊലീസ് ലോഡ്ജ് മുറികൾ തുറന്നപ്പോൾ കണ്ടത്

കാഞ്ഞങ്ങാട് :പെൺവാണിഭം നടന്ന പള്ളിക്കരയിലെ ലോഡ്ജ് മുറികൾ തുറന്നപ്പോൾ ഒരു മുറിയിൽ പൊലീസ് കണ്ടത് അർദ്ധനഗ്നാവസ്ഥയിലുള്ള യുവതിയെയും യുവാവിനെയും മറ്റൊരു മുറിയിൽ മൂന്ന് യുവതികളെയും. പള്ളിക്കരയിലെ ഷഹീൻബീച്ച് റസിഡൻസി റസ്റ്റോറൻസിലായിരുന്നു പെൺവാണിഭം. നടത്തിപ്പുകാരൻ കുട്ടിയേരിയിലെ കെ.വി. അബ്ദുൾ റഹ്മാൻ 50, സഹായി ആലംപാടിയിലെ മുഹമ്മദ് നിഷാദ് 36 എന്നിവരെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്. ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ മൂന്നാം നിലയിലെ അടച്ചിട്ട എട്ടാം നമ്പർ മുറിയുടെ വാതിൽ തട്ടിവിളിച്ച് തുറപ്പിച്ചതിലാണ് യുവതിയെയും യുവാവിനെയും കണ്ടത്. കോഴിക്കോടുകാരിയായ 40കാരി ജംഷീ ലയും 40കാരൻ ജ്യോതിഷിനെയുമാണ് പൊലീസ് മുറിക്കുള്ളിൽ കണ്ടെത്തിയത്. ഉദുമ സ്വദേശിനിയായ യുവതി വഴിയാണ് പെൺവാണിഭ കേന്ദ്രത്തിലെത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. തൊട്ടടുത്ത മുറിയിൽ അണിഞ്ഞൊരുങ്ങി നിന്ന മൂന്ന് യുവതികളെയും പൊലീസ് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിനിയായ 25 കാരി രൂപ, ബാംഗ്ലൂർ സ്വദേശിനി സമീറ 27, കാസർകോട് ജില്ലയിലെ സമീറ 42 എന്നിവരെയും ഹോട്ടൽ മുറിയിൽ കണ്ടെത്തി. സാമ്പത്തിക പ്രയാസം നേരിടുന്ന യുവതികളെയാണ് പെൺവാണിഭ കേന്ദ്രത്തിലെത്തിച്ചതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. നടത്തിപ്പുകാർ, കസ്ററമർ വരുന്നത് അനുസരിച്ച് ഹോട്ടലിൽ എത്താറുണ്ടെന്ന് പൊലീസിനോട് യുവതികൾ പറഞ്ഞു. 5200 രൂപയും ഗർഭനിരോധന ഉറകളും ലോഡ്ജിൽ നിന്നും കണ്ടെടുത്തിരുന്നു.
Reactions

Post a Comment

0 Comments