കാസർകോട്:ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിനിരയായ യുവാവിന് അഞ്ചര ലക്ഷത്തിലേറെ രൂപ പോയി. രണ്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. മധൂർ സ്വദേശി രാം പ്രസാദിനാണ് 35 പണം നഷ്ടപ്പെട്ടത്. 570651 രൂപയാണ് നഷ്ടപ്പെട്ടത്. കാസർകോട് സ്വദേശികളായ ബ്രിന്ദ മോഹൻ, റോഷ്ണ എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ഈ മാസം 5നും 11 നും ഇടയിലാണ് പണം നിക്ഷേപിച്ചത്. ലാഭവും മുതലും കിട്ടാതെ വന്നതോടെയാണ് പരാതി നൽകിയത്.
0 Comments