Ticker

6/recent/ticker-posts

പനത്തടിയിലും പെരുമ്പളയിലും വയോധികർ കുളത്തിലും കിണറിലും വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പനത്തടിയിൽ വ
യോധികനെ കുളത്തിലും പെരുമ്പളയിൽ വയോധികനെ കിണറിലും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നെല്ലി
ത്തോടിലെ കരിയപ്പനായകിൻ്റെ മകൻ എങ്കപ്പു നായകിനെ 87 കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുപറമ്പിലെ കുളത്തിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സി. പി എം പ്രവർത്തകനായിരുന്നു.
പെരുമ്പളയിലെ എം.കൃഷ്ണൻ നായരെ 72 കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീടിന് സമീപത്തെ തോട്ടത്തിൽ അടക്കപെറുക്കാൻ പോയതായിരുന്നു. തോട്ടത്തിലെ കിണറിലാണ് മരിച്ച നിലയിൽ കണ്ടത്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments