മുറിച്ച് .
മധുരവും നൽകി. പുതുവൽസര സന്തോഷം പങ്കുവെയ്ക്കുന്ന തോടൊപ്പം യാത്രക്കാർക്ക് സ്നേഹപൂർവ്വം ഹിൽപാലസ് എന്ന് ആലേഖനം ചെയ്ത പേനകൾ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ പുതുവൽസരാഘോഷം സംഘടിപ്പിച്ചിരുന്നു. നിരവധി സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന ഹിൽപാലസിലെ യാത്രക്കാരുടെ കൂട്ടായ്മയുടെ സൗഹൃദ മനോഭാവവും കെട്ടുറപ്പും നിരത്തുകളിലെ വ്യത്യസ്തതയും പുതുമയുമാണെന്ന്. ഹൈവേ വികസനത്തിൻ്റെ ഭാഗമായി മണ്ണെടുത്തതുമൂലം അപകടാവസ്ഥയിലായ ചെറുവത്തൂർ മയീച്ച വീരമലകുന്നിൻ്റെ സംരക്ഷണത്തിനായി പൊതുജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തി ഭീമഹർജി തയ്യാറാകി അധികാരികൾക്ക് നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിത്യജീവിതത്തിലെ പരക്കംപാച്ചിലിനിടയിലും പരസ്പരം സൗഹൃദം പങ്കുവെയ്ക്കാനും ഒത്തു ചേരാനും ഇവർ കാണിക്കുന്ന ഒത്തൊരുമ മാതൃകാപരമായി . പുതുവൽസരാഘോഷ പരിപാടിക്ക് ബസ് ഉടമകളായ ജിത്തു , സജിത്ത്,ജീവനക്കാരായ സതീശൻ ,ഷിജു , അനീഷ് യാത്രക്കാരായ ജയേഷ് , മണിപ്രസാദ്, ബാലൻ, രാജേഷ്, ദീപു, സേതു ദേവരാജ് നിധിൻ,അനുപമ,സിന്ധു, പ്രവീണ, സഫീദ, സൗമ്യ സജിത്ത് നേതൃത്വം നൽകി. വരും നാളുകളിലും കൂട്ടായ്മ കരുത്തോടെ മുന്നോട്ട് പോകുമെന്നും പൊതു വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്നും അറിയിച്ചു.
0 Comments