Ticker

6/recent/ticker-posts

ഒരു കോടി രൂപ വിലവരുന്ന മൂന്ന് കിലോയോളം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ, അന്വേഷണം കാസർകോട് ജില്ലയിലേക്കും

കോഴിക്കോട് :ഒരു കോടിയിലേറെ രൂപ വിലവരുന്ന മൂന്ന് കിലോയോളം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ.
 മുക്കത്ത്  രണ്ടിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ  രണ്ട് കിലോ എണ്ണൂറ്റി മൂന്ന് ഗ്രാം (2.803 kg) എംഡിഎംഎയുടെ വൻ ലഹരിമരുന്ന് ശേഖരമാണ് പിടികൂടിയത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ടി .ഫറാഷിന്റെ നിർദ്ദേശപ്രകാരം ജില്ലാ നാർക്കോട്ടിക്  ഡിവൈഎസ്.പി ടി.  ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സെല്ലിലെ  ഡാൻസാഫ് 
സംഘവും താമരശ്ശേരി ഡിവൈഎസ്.പി വിനോദ് കുമാറിൻ്റെ കീഴിലുള്ള മുക്കം പൊലീസും ചേർന്നാണ്  പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. മുക്കം പൂളപ്പോയിൽ, പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ36, പൂളപ്പൊയിൽ വീട്ടിൽ തമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് 45  എന്നിവരാണ് പിടിയിലായത്. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായാണ്ട് മയക്കുമരുന്ന് പിടികൂടിയത്. 
മുഹമ്മദ് ഹനീഫയിൽ നിന്ന്  മുക്കം അഗസ്ത്യമൂഴി സിവിൽ സ്റ്റേഷന് മുൻവശം വെച്ച് അഞ്ഞൂറ്റി പതിനേഴ് ഗ്രാം (517 gm) എം.ഡി.എം.എ.  പിടികൂടി. റെയ്ഹാനത്ത്  വാടകക്ക് താമസിച്ചിരുന്ന പൂളപ്പൊയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ ഇരുനൂറ്റി എൺപത്താറ് ഗ്രാം (2.286 KG) എം ഡി എം എ യും പിടികൂടി.
 കേരളത്തിലെ പ്രത്യേകിച്ചും, വടക്കൻ ജില്ലകളിൽ മയക്കു മരുന്ന് വിൽപ്പനക്കാരിൽ പ്രധാനിയാണ് മുഹമ്മദ് ഹനീഫയെന്ന് പൊലീസ് അറിയിച്ചു.  പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് മയക്ക് മരുന്ന് ശേഖരിക്കുകയും കേരളത്തിൽ വിൽപ്പന നടത്താറുണ്ട്.  പ്രതികളുടെ പേരിൽ രണ്ട് കേസുകൾ മുക്കം പൊലീസ്  രജിസ്റ്റർ ചെയ്തു.
വീട്ടിൽ നടത്തിയ പരിശോധനയിൽ  മയക്കുമരുന്ന് അളക്കുവാനും വിതരണം ചെയ്യുവാനുമായി സംവിധാനം ഏർപെടുത്തിയതായി കണ്ടെത്തി.
നോട്ട് എണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനും, പാക്കിങ്ങിനുള്ള നിരവധി കവറുകളും, നിരവധി ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു. പൊലീസ് സംഘത്തിൽ  ഡാൻസാഫ് എസ്.ഐ മാരായ വിനീത് വിജയൻ, രാജീവ്ബാബു, ശ്രീരാഗ്, മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.വി. ഷാജി, ജയരാജൻ , സുനിൽ കുമാർ, എസ്.സി.പി.ഒ മാരായ ജിനീഷ്, രതീഷ് , ലാലിജ്, സിപി.ഒ മാരായ ശോഭിത്ത് , അഖിലേഷ്, മിധുൻ മോഹൻ , ലിധിൻ, റിജേഷ്, അനൂപ് സെൻ, ജയന്തി റീജ ഉണ്ടായിരുന്നു.
ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി ശക്തമായ നടപടികൾ തുടരുമെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ്  അറിയിച്ചു. കാസർകോട് ജില്ലയിലെ മയക്ക് മരുന്ന് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.
Reactions

Post a Comment

0 Comments