കാസർകോട്: സ്വർണ മോതിരം അണിഞ്ഞ ചേരപ്പാമ്പിനെ കാസർകോട്ട് കണ്ടെത്തി.
കത്തുന്ന ചൂടിനിടയിൽ നിൽക്കക്കള്ളിയില്ലാതെ തണുപ്പോരംചേർന്ന് പാമ്പുകൾ വീട്ടിലേക്കും ഓഫിസിലും കയറിക്കൂടുന്നത് നിത്യസംഭവമായി മാറിയിരിക്കെയാണ്
ഏവരേയും ഞെട്ടിച്ച് സ്വർണമോതിരമിട്ട ചേരപ്പാമ്പിനെ കാസർകോട് ദേലമ്പാടിയിൽ കണ്ടെത്തിയത്. ആരും ഇട്ടുകൊടുത്തതല്ല, സ്വയമെടുത്തണിഞ്ഞതാണ് പാമ്പ്. കൗതുകംനിറക്കുന്ന കാഴ്ച ദേലമ്പാടി പഞ്ചായത്തിലെ അഡൂർ പതിക്കാലിലെ കൊപ്പളത്തെ രവിയുടെ വീട്ടിലാണ്.
മേശവലിപ്പിൽ സൂക്ഷിച്ച സ്വർണമോതിരം ചേരയുടെ ശരീരത്തിൽ മധ്യത്തിൽ ഇട്ട നിലയിലായിരുന്നു. സ്വർണമോതിരമിട്ട ചേരയെ രവിയുടെ മക്കളാണ് വീട്ടിലെ മേശവലിപ്പിൽ കണ്ടത്. ഉടൻ ബംഗളൂരുവിലുള്ള പിതാവിനെ അറിയിച്ചു. രവി സുഹൃത്തും വനംവകുപ്പ് വാച്ചറുമായ കൃഷ്ണേഷിനോട് കാര്യംപറഞ്ഞു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ബന്തടുക്ക സെക്ഷനിലെ വനംവകുപ്പ് സർപ്പ വളന്റിയർമാരായ മഹേഷും അനിലുമെത്തി മേശവലിപ്പിൽനിന്ന് പാമ്പിനെ പുറത്തിറക്കി ചേരയുടെ തലഭാഗം പൈപ്പിനുള്ളിലാക്കി കട്ടിങ് പ്ലയറുകൊണ്ട് സ്വർണമോതിരം മുറിച്ചുമാറ്റിയെടുത്തു. തുടർന്ന് ചേരയെ അതിന്റെ പാട്ടിന് കാട്ടിൽ വിട്ടു. പാമ്പിന് പൊള്ളുന്ന ചൂടാണ് പ്രശ്നമെങ്കിൽ നാട്ടുകാർക്ക്
0 Comments