കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനിയായ യുവതി യു.കെയിൽ അപകടത്തിൽ മരിച്ചു. ബന്ധുക്കൾക്ക് അപകടം സംബന്ധിച്ച് വിവരം ലഭിച്ചു.
കാരക്കുഴിയിലെ റിട്ട.സൈനികൻ രാജഗോപാലിന്റെ മകൾ കീർത്തി രാജഗോപാൽ 25ആണ് മരിച്ചത്. യു.കെയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്തു വരികയായിരുന്നു.
കയാക്കിങ്ങിനിടെ നദിയിൽ വീണ് മരിച്ചതായാണ് വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥ റീനയാണ് അമ്മ.സഹോദരൻ: വിനായക്.
0 Comments