Ticker

6/recent/ticker-posts

വിവാഹ വീട്ടിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:വിവാഹ വീട്ടിൽനിന്നും സ്വന്തം വീട്ടിൽ
 തിരിച്ചെത്തിയതിന് പിന്നാലെ യുവതി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. മാണിക്കോത്ത് മഡിയൻ ബദർ നഗറിലെ മുഹമ്മദിൻ്റെയും കുഞ്ഞാമിനയുടെ മകൾ സൗദ 31യാണ് മരിച്ചത്. ബേക്കൽ പരയങ്ങാനത്തെ ശിഹാബ് ഭർത്താവ്. കൊളവയലിൽ താമസിച്ച് വരികയായിരുന്നു. ബന്ധുവിൻ്റെ കല്യാണത്തിൽ പങ്കെടുത്ത് കൊളവയലിലെ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിൽസക്കിടെ മരിച്ചു.
മക്കൾ ഹമീദ് 8  വിദ്യാർത്ഥി
സയാൻ 3 .
സഹോദരങ്ങൾ: നാസർ,നിയാസ്,
റസാഖ്,റുക്സാന 
മയ്യിത്ത് മാണിക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
യുവതിയുടെ മരണം നാടിനെയും ബന്ധുക്കളെയും 
 ദുഃഖത്തിലാക്കി.

Reactions

Post a Comment

0 Comments