Ticker

6/recent/ticker-posts

പുല്ലൂർ സ്വദേശിയെ ബംഗ്ളുരു പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ഐടി ആക്ട് പ്രകാരം കർണാടക പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ പുല്ലൂർ സ്വദേശിയെ ബംഗ്ളുരു സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദയനഗറിലെ രതീഷിനെയാണ് ബംഗളൂരുവിൽ നിന്നെ ത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി പുല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ബംഗളൂരു എസിപി ഉമാറാണിയുടെ നേതൃത്വത്തിലെ ത്തിയ പൊലീസാണ് അമ്പലത്തറ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.ടവർ ലൊക്കേഷൻ നോക്കിയാണ് ബംഗ്ളു പൊലീസ് സംഘം എത്തിയത്. 9 ലക്ഷത്തിൻ്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്ട്രർ ചെയ്ത കേസിൽ കസ്ററഡിയിലെടുത്തതായാണ് വിവരം. കേസിന്റെ കൂടുതൽ വിവരങ്ങൾ കർണാടക പൊലീസ് പുറത്തുവിട്ടില്ല.


Reactions

Post a Comment

0 Comments