Ticker

6/recent/ticker-posts

തിരുവനന്തപുരത്ത് 23 കാരൻ അഞ്ച് പേരെ കൂട്ടക്കൊല ചെയ്തു

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം. യുവാവ് അഞ്ച്പേരെ വെട്ടി കൊന്നു . പേരുമല സ്വദേശി അഫാൻ 23 ആണ് കൃത്യം നടത്തിയത്. ആക്രമണത്തിനുശേഷം ഇയാള്‍ വെഞ്ഞാറമൂട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആറു പേരെ വെട്ടിയെന്ന അഫാന്റെ മൊഴി പരിശോധിച്ച പൊലീസാണ് കൊലപാതക വിവരം പുറത്തുവിട്ടത്.

സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളും ബന്ധുക്കളുമായ ലത്തീഫ്, ഭാര്യ ഷാഹിദ, വല്യുമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് എന്നിവരാണ് കൊല്ലപെട്ടത്. അഫാന്റെ ഉമ്മ ഷെമി അതീവ ഗുരുതരാവസ്ഥയിലാണ്.കൃത്യത്തിനുശേഷം വിഷം കഴിച്ചെന്നും യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Reactions

Post a Comment

0 Comments