കാഞ്ഞങ്ങാട് : കോടോംഉദയപുരം വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിൽ വൻ വെട്ടിപ്പ് ' 46 ലക്ഷത്തിന്റെ വെട്ടിപ്പ് നടത്തിയതായാണ് പരാതി. മുൻ സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ സെക്രട്ടറി ടി.വി. രാജേഷ്, എം. അജിത എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. സൊസൈറ്റിയുടെ പ്രസിഡൻ്റായിരുന്ന ടി. ശാരദ 64 രാജപുരം പൊലീസിൽ ഹാജരായി നൽകിയ മൊഴി പ്രകാരമാണ് കേസെടുത്തത്. 2013-18കാലയളവിൽ സെക്രട്ടറിയായിരുന്ന രാജേഷ് സ്വന്തം പേരിലും ബന്ധുക്കൾക്കും സംഘത്തിൽ എഫ്ഡി ഡപ്പോസിറ്റുണ്ടെന്ന് വ്യാജ രേഖയുണ്ടാക്കി അജിതയുടെ സഹായത്തോടെ തുക പിൻവലിച്ച് ചതിചെയ്തെന്നും ഇത് വഴി
4627964 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
0 Comments