Ticker

6/recent/ticker-posts

മുറിയനാവിയിലെ മാധവിക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

കാഞ്ഞങ്ങാട് : ജന്മനാ ബധിരയും മൂകയുമായ  മുറിയനാവിയിലെ മാധവിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. ജില്ലാ ബധിര അസോസിയേഷൻ ആണ് മാധവിക്ക് വീട് നിർമിച്ചു നൽകുന്നത്. അച്ഛന്റെയും അമ്മയുടെയും മരണശേഷം മാധവി ഒറ്റക്കാണ് ഓല മേഞ്ഞ ചാപ്പയിൽ കഴിഞ്ഞിരുന്നത്. വീട് എന്ന സ്വപ്നവുമായി കയറിയിറങ്ങാത്ത സ്ഥാപനങ്ങളില്ല. അവസാനം ബധിര അസോസിയേഷനിൽ അപേക്ഷയുമായി എത്തി. അസോസിയേഷൻ രക്ഷാധികാരി ജോഷിമോൻ , പ്രസിഡന്റ്‌ ഷക്കിർ, മുഹമ്മദ്‌ അമീൻ, പവിത്രനും വീടെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വീടിന്റെ രണ്ടാംഘട്ടമായി കട്ടിള വെപ്പ് നടന്നു. കാട്ടിളവെപ്പ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നിർമ്മാണ കമ്മിറ്റി ചെയർമ്മാനുമായ ജോഷിമോൻ , നഗരസഭ കൗൺസിലർ അഷ്‌റഫ്‌ മുറിയനാവി എന്നിവർ ചേർന്ന് നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ചന്ദ്രൻ മുറിയാനാവി മുഖ്യാതിഥി ആയി. അസോസിയേഷൻ പ്രസിഡന്റ്‌ ഷക്കിർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അമീൻ, രാജേഷ്, വിജയൻ എന്നിവർ സംസാരിച്ചു. ജന്മനാ കേൾവി സംസാര പരിമിതരായ അനീഷ്, രാജേഷ്, അജേഷ് എന്നിവരാണ് കെട്ടുപണികൾ ചെയ്യുന്നത്. കേൾവി സംസാര പരിമിതയായ ഒരാൾക്ക്, കേൾവി പരിമിതരായവരുടെ സംഘടന ഭവനം നിർമിച്ച് നൽകുന്നു എന്ന പ്രത്യേകത ഈ വീട് നിർമാണത്തിനുണ്ട്. വീടിന്റെ എല്ലാ പണികളും ചെയ്യുന്നത് കേൾവി പരിമിതർ തന്നെ.ഡെഫ് അസോസിയേഷൻ വനിതാ വിഭാഗം സെക്രട്ടറി സ്മിത സ്വാഗതവും പ്രിയേഷ് നന്ദി അർപ്പിച്ച് സംസാരിച്ചു.

Reactions

Post a Comment

0 Comments