മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അനന്തമായി കേസുകൾ നീണ്ട് പോകുന്നത് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രിഹോസ്ദുർഗ്കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. അനന്തമായി കേസുകൾ നീണ്ട് പോകുന്നത് സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. അതുണ്ടാകാതിരിക്കാൻ എത്രയും വേഗം നീതി നടപ്പിലാക്കണം. അത് വഴി സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഇടങ്ങളായി ജുഡീഷ്യൽ സ്ഥാപനങ്ങൾ മാറും. അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,എം.എൽ.എമാരായഇ.ചന്ദ്രശേഖരൻ.എം.രാജഗോപാലൻ, ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണൻ,ജസ്റ്റിസ് അബ്രഹാം മാത്യു
തുടങ്ങിയവർ സംബന്ധി
ച്ചു. ഹോസ്ദുർഗ് ബാറിൽ 50 വർഷംപൂർത്തിയാക്കിയ സീനിയർ അഭിഭാഷകരെ ചടങ്ങിൽ
ആദരിച്ചു.ഒരു വർഷം നീണ്ട ആഘോഷത്തിന്
സമാപനമായി.
പിന്നീട് സി പി എം നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന നിര്യാതനായ ടി.വി. കരിയൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
0 Comments