Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ആവിക്കരയിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കിടന്ന് നാട്ടുകാരുടെ വ്യത്യസ്ത പ്രതിഷേധം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ആവിക്കരയിലെ പൊട്ടി പൊളിഞ്ഞ റോഡിൽ കിടന്ന്
നാട്ടുകാരുടെ വ്യത്യസ്തമായ സമരം. കാഞ്ഞങ്ങാട് നഗരസഭ വാർഡിലെ ആ വിക്കര - മീനാപ്പീസ് തീരദേശ റോഡിൽ ആവിക്കര ജംഗ്ഷനിൽ ഇന്ന് രാവിലെ 10.30 മണിയോടെയായിരുന്നു സമരം.  അര മണിക്കൂർ സമയം നാട്ടുകാർ കിടപ്പ് സമരം നടത്തി. ആവിക്കര , മീനാപ്പീസ് റോഡ് പൊട്ടി പൊളിഞ്ഞ് യാത്ര ദു:സഹമായിട്ടും നഗരസഭ റോഡ് നന്നാക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. തീരദേശ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഡി.സി.സി സെക്രട്ടറി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. കെ. ജാഫർ അധ്യക്ഷം വഹിച്ചു. ബദറുദീൻ ഉൾപെടെ നേതൃത്വം നൽകി.
സമരത്തിന് സോഷ്യൽ മീഡയയിൽ വ്യാപക പ്രചരണമുണ്ടായതോടെ സമരത്തിനെതിരെ സോഷ്യൽ മീഡയയിലൂടെ തന്നെ നഗരമാതാവ് കെ.വി. സുജാത പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സമരം രാഷ്ട്രീയ പ്രേരിതമെന്നും റോഡ് പണിക്ക് പണം പാസായിടെണ്ടർ നടപടി ആരംഭിച്ചതായി ചെയർപേഴ്സൺ വീഡിയോ വഴി പറഞ്ഞു. റോഡ് പണി നടക്കുമെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായെന്നാണ് സമരക്കാർ പറഞ്ഞത്. തുടർന്നും റോഡ് പണി ആരംഭിച്ചില്ലെങ്കിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ സമരം ചെയ്യുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
Reactions

Post a Comment

0 Comments