കാഞ്ഞങ്ങാട് :
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ സംസ്ഥാനത്ത് ഇരുമുന്നണികളും ഏറെ കുറെ ഒപ്പതിനൊപ്പം.
കാസർകോട് ജില്ലയിൽ മൂന്നിടത്തും എൽ.ഡി.എഫ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ
മടിക്കൈ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കോളി കുന്നിൽ ഒ. നിഷ എൽഡിഎഫ്, കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ കെ. സുകുമാരൻ എൽഡിഎഫ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കോടോം ബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അയറോട്ട് എൽ.ഡി.എഫിലെ സൂര്യഗോപാലൻ വിജയിച്ചു. സംസ്ഥാനത്ത് 28 വാർഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽഡിഎഫ് 15- യുഡിഎഫ് 13 ഉം ആണ് സീറ്റ് നില .
0 Comments