കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട്നാട്ടുകാർ നാളെ റോഡിൽ കിടന്ന് സമരം ചെയ്യും. വ്യത്യസ്ത സമരത്തിനെതിരെ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത രംഗത്ത് വന്നു. രാവിലെ 10 ന് ആവിക്കര റോഡിലാണ് കിടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആവിക്കര , മീനാപ്പീസ് റോഡ് പൊട്ടി പൊളിഞ്ഞ് യാത്ര ദു:സഹമായിട്ടും നഗരസഭ റോഡ് നന്നാക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നത്. സമരത്തിന് സോഷ്യൽ മീഡയയിൽ വ്യാപക പ്രചരണമുണ്ടായതോടെയാണ് സമരത്തിനെതിരെ സോഷ്യൽ മീഡയയിലൂടെ തന്നെ നഗരമാതാവ് പ്രതികരിച്ചിരിക്കുന്നത്. സമരം രാഷ്ട്രീയ പ്രേരിതമെന്നും റോഡ് പണിക്ക് പണം പാസായിടെണ്ടർ നടപടി ആരംഭിച്ചതായി ചെയർപേഴ്സൺ വീഡിയോ വഴി പറഞ്ഞു. റോഡ് പണി നടക്കുമെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായെന്നാണ് സമരക്കാർ പറയുന്നത്.
0 Comments