Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ഹോസ്ദുർഗ് എ. ഇ.ഒ ഓഫീസ് ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ഹോസ്ദുർഗ് എ. ഇ.ഒ ഓഫീസ് ജീവനക്കാരൻ മരിച്ചു. കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയിൽ  ബി. രാജേഷ് 47 ആണ് മരിച്ചത്. ഇന്നലെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ രാത്രിയോടെ മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സൗത്ത് സ്കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് അടുത്തിടെയാണ് കാഞ്ഞങ്ങാട് എ. ഇ. ഒ ഓഫീസിലേക്ക് പ്രമോഷൻ ലഭിച്ച് മാറിയത്. ഭാര്യ: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ സ്റ്റാഫ് അജീഷ.മക്കൾ: സ്ക്കൂൾ വിദ്യാർത്ഥികളായ അശോ ദേവ് 10, ആധിഷ് 4 .  പിതാവ് പുഞ്ചാവി സ്കൂളിലെ ജീവനക്കാരനായിരുന്ന പരേതനായ ബാബു.
അമ്മ ശാരദ. സഹോദരൻ:രൂ പേഷ്
ഇലക്ട്രീഷ്യൻ.
Reactions

Post a Comment

0 Comments