കാഞ്ഞങ്ങാട് :എൽ.ഐ.സി ഏജൻ്റായ യുവാവ് ഇൻ്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടി മരിച്ചു.പുതിയ കോട്ടമാർക്കറ്റിന് സമീപം ദുർഗ ഹൈസ്ക്കൂൾ റോഡിലെ അലറായിലെ
കെ.കെ. കമലാക്ഷൻ്റെ മകൻ
വിട്ടൽ പ്രസാദ് 42 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഹോസ്ദുർഗ് അലാമിപ്പള്ളി കല്ലം ചിറക്ക് സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇൻ്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട്ലോക്കോ
പൈലറ്റ് വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് ട്രാക്കിൽ വ്യാപകമായി തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പ്രസാദിനെ പുതിയ കോട്ട ക്ഷേത്ര പരിസരത്ത് കണ്ടിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നു.
0 Comments