കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ പാലാ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഇന്ന് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. പൊലീസ് കസ്ററഡിയിൽ കഴിയുന്ന ജോർജിനെ 6 മണിക്ക് ജയിലേക്ക് മാറ്റും.
ജോർജ് രാവിലെ
കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കേസ് കോടതി ഉച്ചക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്.
അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങാനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും ജോർജ് സ്ഥലത്തുണ്ടായിരുന്നില്ല. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ രണ്ടു തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ആണ് പി. സി. ജോർജ് കോടതിയിൽ കീഴടങ്ങിയത്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഉൾപെടെ തള്ളിയിരുന്നു.
വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നൽകാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.നേരത്തെ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് പി. സി. ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
മൂന്നാംതവണയാണ്ജോർജ് ഒരു സമുദായത്തെ അപമാനിച്ച് പരാമർശം നടത്തുന്നത്. ഇന്ന് പൊലീസിൽ ഹാജരാകാമെന്ന് ജോർജ് പൊലീസിനെ
0 Comments