Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മീനാപ്പീസിൽ മാർബിൾ ദേഹത്ത് വീണ് ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് മാർബിൾ ദേഹത്ത് വീണ് ഒരാൾ മരിച്ചു.  ഒരാളുടെ നില ഗുരുതരം. മീനാപ്പീസ് ഹദ്ദാദ് നഗറിൽ ഇന്ന് വൈകീട്ടാണ് അപകടം. ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നതിനിടെ മാർബിൾ പാളി ദേഹത്ത് വീഴുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളി ആണ് മരിച്ചത്. കണ്ടത്തിൽ സ്കൂളിനടുത്ത് നിർമ്മാണം നടക്കുന്ന അസീസിന്റെ വീട്ടിലേക്ക് മാർബിൾ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം. ഗുരുതര നിലയിൽ ഒരാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. മധ്യപ്രദേശ് ശിവപ്പൂർ ജില്ലയിലെ രഘുനാഥ് പുരബറോളി ബാരലിയിലെ ശംഭു റാമിന്റെ മകൻ ദേവേന്ദ്ര കുമാർ 31 ആണ്
 അപകടത്തിൽ മരിച്ചത്. 
യെ ഐഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തേജ് റാമിനെയാണ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Reactions

Post a Comment

0 Comments