Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്, പുല്ലൂർ പെരിയയിൽ മുഴുവൻ സ്ഥാനാർത്ഥികളുമായി, എൻ.സി.പി.എസിനും സി.പി. ഐക്കും കേരള കോൺഗ്രസ് മാണിക്കും നഗരസഭയിൽ സീറ്റ്

കാഞ്ഞങ്ങാട്‌  കാഞ്ഞങ്ങാട്‌ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഹാട്രിക്‌ വിജയത്തിനായി വിപുലമായ തിരഞ്ഞെടുപ്പ്‌ കമ്മറ്റി രൂപീകരിച്ചു. 47 വാർഡുകളുള്ള നഗരസഭയിൽ  35 വാർഡുകളിൽ സിപിഐഎമ്മും ഐഎൽഎൽ 5 വാർഡുകളിലും കേരളാ കോൺഗ്രസ്‌ (മാണി} രണ്ടു വാർഡിലും സിപിഐ,   എൻസിപി, ആർജെഡി, ജെഡിഎസ്‌ പാർടികൾ ഓരോ വാർഡിലും മൽസരിക്കും. കൺവെൻഷനിൽ  38 വാർഡുകളിലെ എൽഡിഎഫീ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന 9 വാർഡുകളിൽ സ്ഥാനാർത്ഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. മേലാങ്കോട്‌ നടന്ന കൺവെൻഷൻ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐഎ നേതാവ്‌ സി കെ ബാബുരാജ്‌ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മറ്റിയംഗം പി കെ നിഷാന്ത്‌ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഗരസഭയുടെ അഞ്ചാം വാർഡിൽ സ്ഥാനാർത്ഥിയാിയിരുന്നഎച്ച്‌ കെ ജഗദീഷ്‌ യുഡിഎഫ്‌ ബന്ധം വിട്ട്‌ എൽഡിഎഫുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ജഗദീഷിനെ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ ഹാരമണിയിച്ചു .സിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം  വി വി രമേശൻ,  സിപിഐഎം എരിയാസെക്രട്ടറി കെ രാജ്‌മോഹൻ  നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത,   എൽഡിഎഫ്‌ നേതാക്കളായ പി പി രാജു,   കെ സി പീറ്റർ,സികെ നാസർ, കെ അന്പാടി, കെ  രാജ്‌ മോഹൻ പി അപ്പുക്കുട്ടൻ,  സൈനുദീൻ, എം അസിനാർ, എം രാഘവൻ, അഡ്വ  സി ഷുക്കുർ എന്നിവർ സംസാരിച്ചു കെ വി രാഘവൻ സ്വാഗതം പറഞ്ഞു തെരഞ്ഞടുപ്പ്‌ വിജയത്തിനായി  1001 അംഗ തിരഞ്ഞെടുപ്പുകമ്മറ്റിരൂപീകരിച്ചു  ഭാരവാഹികൾ   സി കെ ബാബു ( ചെയർമാൻ}  പി  കെ നിഷാന്ത്‌(കൺവീനർ) കോട്ടേച്ചേരി പെട്രാൾ പന്പിനു സമീപത്തെ കെട്ടടത്തിൽ തിരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ നഗരസഭാ ചെയർപേഴ്‌സൺ കെ. വി. സുജാത ഉദ്‌ഘാടനം ചെയ്‌തു.സി. പി ഐ , എൻ. സി. പി , മാണി കോൺഗ്രസിനും നഗരസഭയിൽ ആദ്യമായാണ് സീറ്റ് അനുവദിച്ചത്. 
Reactions

Post a Comment

0 Comments