കുടുംബ സുഹൃത്ത് അറസ്റ്റിൽ. നീലേശ്വരം സ്വദേശിയായ പ്രതി ടാക്സി ഡ്രൈവറാണെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറ്റം കൊഴുവലിലെ വിനോദിനെ 46 യാണ് ചന്തേര പൊലീസ് ഇന്ന് ഉച്ചയോടെ അറസ്ററ് ചെയ്തത്.മാണിയാട്ട് തിരുനെല്ലൂർ ക്ഷേത്രത്തിന് സമീപത്തെ സി.എം. രവീന്ദ്രൻ്റെ 61 വീട്ടിലാണ് മോഷണം നടത്തിയത്.
ഓരോ പവൻ തൂക്കം വരുന്ന മൂന്ന് സ്വർണ വാളകൾ, രണ്ടര പവൻ തൂക്കം വരുന്ന ഒരു പാലക്ക മാലയുമായിരുന്നു സ്യൂട്ട് കേസിൽ നിന്നും മോഷണം പോയത്. കഴിഞ്ഞ 17 ന് ഉച്ചക്ക് ഒരു മണിക്കും 21 ന് രാത്രി 8 മണിക്കും ഇടയിലാണ് മോഷണം നടന്നത്. നീലേശ്വരം സ്വദേശിയായ കുടുംബ സുഹൃത്ത് ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വീട്ടുടമസ്ഥൻ പൊലീസിനോട് പറഞ്ഞിരുന്നു. സ്വർണാഭരണം കണ്ടെടുക്കാൻ ശ്രമം നടക്കുന്നു. ആഭരണം പ്രതിവിൽപ്പനടത്തിയതായാണ് കരുതുന്നത്. കൂടുതൽ ചോദ്യം ചെയ്ത് വരുന്നു.
0 Comments