Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നിന്നും താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിന്നും താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. പാണത്തൂർ പാറക്കടവിലെ പക്കീരൻ്റെ മകൾ നാരായണി 45 യാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്കാണ് അപകടം. വീട്ടുമുറ്റത്ത് നിന്നും രണ്ടര കോൽ താഴ്ചയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. താഴെ ഭാഗത്ത് താമസിക്കുന്നവർ പറമ്പിൽ വീണ് കിടക്കുന്നത് കണ്ട് സമീപം താമസിക്കുന്ന സഹോദരൻ ബാബുവിനെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തും.
Reactions

Post a Comment

0 Comments