Ticker

6/recent/ticker-posts

മുസ്ലീം ലീഗ് നേതാവ് പടന്നയിലെ വി. കെ. പി. ഹമീദലി നിര്യാതനായി

കാഞ്ഞങ്ങാട് :മുസ്ലിം ലീഗ് നേതാവ് പടന്നയിലെ
വി.കെ.പി.ഹമീദലി 66അന്തരിച്ചു.
ഇന്നലെ അർധരാത്രി 12 ഓടെയാണ് അന്ത്യം. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം പടന്ന വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പടന്നയിലെ 
മൈമ ഇംഗ്ലീഷ് മീഡിയ
സ്കൂൾ ചെയർമാൻ, പള്ളി ഭാരവാഹിത്വം വഹിച്ചു. യു.ഡി.എഫ് തൃക്കരിപൂർ നിയോജക മണ്ഡലം ചെയർമാനായിരുന്നു. ദീർഘകാലം കാഞ്ഞങ്ങാട്ട് വസ്(ത സ്ഥാപനം നടത്തിയിട്ടുണ്ട്.
 അടുത്തിടെ ഹൃദയ സംബന്ധമായ
ശസ്ത്രക്രിയകഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഭാര്യ: നാസിറ . മക്കൾ: ഇർഫാൻ, ഇർഷാദ്, ഇനാസ, ഹ ജാസ്.
Reactions

Post a Comment

0 Comments