Ticker

6/recent/ticker-posts

ചെന്നൈ മെയിലിന് നേരെ കല്ലേറ് രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : യാത്രക്കാരെ പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ രണ്ടംഗ സംഘംചെന്നൈ മെയിലിന് നേരെ കല്ലെറിഞ്ഞു. രണ്ട് പേർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ ബേക്കലിൽ വെച്ചാണ് കല്ലേറുണ്ടായത്. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോറം 2ൽ വെച്ചാണ് കല്ലേറുണ്ടായത്. റെയിൽവെ സ്റ്റാഫ് വിജയ പാൽ മീനയുടെ പരാതിയിൽ പള്ളിക്കര റെഡ് മൂൺ ബീച്ചിലെ പശ്ചിമ ബംഗാൾ സ്വദേശി റോഹൻ റായ് 19,കുമ്പടാജെ
 മൗവാറിലെ വി. സുന്ദരൻ 4 8 എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments