Ticker

6/recent/ticker-posts

ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

കാഞ്ഞങ്ങാട് : ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിൽബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക്
 പരിക്കേറ്റു. മാവുങ്കാലിലാണ് അപകടം. കൊട്ടോടി ഒരളയിലെ ടി.എ. തോമസിൻ്റെ ഭാര്യ ക്ലാരമ്മ 51ക്കാണ് പരിക്കേറ്റത്. കൊട്ടോടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യ ബസിൽ നിന്നും പിറക് വശം റോഡിലൂടെ ഇറങ്ങവെ പെട്ടന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. വലതുകാൽ പാദത്തിന് ഉൾപ്പെടെ പരിക്കേറ്റു. കെ. എൽ 34 എഫ്-8278 നമ്പർ ബസ് ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments