Ticker

6/recent/ticker-posts

മലയോരത്ത് വ്യാപകമായി ചലനമുണ്ടായതിന് പുറമെ മടിക്കൈയിലും ചീമേനിയിലും ഭൂമി കുലുക്കം

കാഞ്ഞങ്ങാട് : ഇന്ന് പുലർച്ചെമലയോരത്ത് വ്യാപകമായി ഭൂ ചലനമുണ്ടായതിന് പുറമെ മടിക്കൈയിലും ചീമേനിയിലുമുൾപെടെ ഭൂമി കുലുങ്ങി. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിൽ   പുലർച്ചെ 1. 35 ഓടെ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്ദ‌വും കേട്ടു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട  സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹൊസ്ദുർഗ് താലൂക്കിൽ ചീമേനി വില്ലേജിലെ അമ്മംകോട് ഭാഗത്തും മടിക്കൈ വില്ലേജിൽ ബങ്കളം പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്യുന്നു.
ഹോസ്ദുർഗ് താലൂക്കിൽ തിമിരി വില്ലേജിൽ പിലാവളപ്പ് പ്രദേശത്ത് ഇന്നലെ രാത്രി 1.10 മണിക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.. നിലവിൽ ജില്ലയ്ക്ക് ജാഗ്രത നിർദ്ദേശമോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Reactions

Post a Comment

0 Comments