കാസർകോട്: കിണറിൽ കണ്ട
ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകൾ. കൊലപാതകമെന്നാണ് സംശയം ബലപ്പെട്ടു.
മംഗളൂരു മുൾക്കി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ 54 മൃതദേഹത്തിലാണ് തലയിലും
കൈക്കും മറ്റ് ശരീരഭാഗങ്ങളിലും നിരവധി വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത്. മഞ്ചേശ്വരം മഹാലിംഗേശ്വര അഡ്കപള്ളയിലെ കിണറിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുതൽ ഷരീഫിനെ കാൺമാനില്ലായിരുന്നു. മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ നാട്ടുകാർ കിണറിൻ്റെ കരയിൽ ചോരപ്പാടുകൾ കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെ ഒറ്റപ്പെട്ട ഈ പ്രദേശം ചൂതാട്ടകേന്ദ്രമാണെന്ന് പറയുന്നു. കിണറിന് സമീപം ഓട്ടോറിക്ഷയും കണ്ടെത്തിയിരുന്നു.
0 Comments