വൈകുന്നേരം 3 മണിയോടെ ക്ഷീണമായി
വീണ യുവതിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടി
അരയിയിലെ വലിയ വീട്ടിൽ സുബിൻ്റെ ഭാര്യ സഞ്ജന 23 ആണ് മരിച്ചത്. പുതുക്കൈ അടുക്കത്ത് പറമ്പിൽ ആണ് കുഴഞ്ഞുവീണത്. ഇവിടെ രവീന്ദ്രൻ എന്ന ആളുടെ വളപ്പ് സഞ്ജനയുടെ ഭർതൃ പിതാവാണ് കാര്യസ്ഥനായി നോക്കി നടത്തുന്നത്. ഈ വളപ്പിൽ വാഴ നനക്കുന്നതിനിടെ ക്ഷീണമായി വീഴുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് വിവാഹിതയായത്. ഗൾഫിലുള്ള ഭർത്താവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ ആർ.ഡി.ഒ മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
0 Comments