Ticker

6/recent/ticker-posts

നീലേശ്വരം കോട്ടപ്പുറത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം അഞ്ച് പേർക്ക് പരിക്ക്

നീലേശ്വരം :നീലേശ്വരം കോട്ടപ്പുറത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരു വിഭാഗത്തിൽ നിന്നുമായി അഞ്ച് പേർക്ക് പരിക്കേറ്റു. രാഷ്ടീയ വിരോധം മൂലം അക്രമം നടത്തിയെന്ന പരാതിയിൽ നീലേശ്വരം പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കോട്ടപ്പുറത്തെ എം.പി.മുഹാസിൻ 17, ഫഹീമ മുഹമ്മദ് 17 എന്നിവരെയടക്കം 4 പേരെ ആക്രമിച്ചെന്ന പരാതിയിൽ റാഷിദ്, ഷഹന വാസ്, ഷറീഫ്, സെയിദ് ഉൾപെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചെന്ന യു.ഡി.എഫ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്' കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. എൽ.ഡി.എഫ് പ്രവർത്തകൻ കോട്ടപ്പുറത്തെ എ.എം. അബ്ദുൾ റഷീദിനെ 39 ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തു. തൻവീർ,സൈനാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്. ഇരുമ്പ് വടി കൊണ്ടും കൈ കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഘർഷം.
Reactions

Post a Comment

0 Comments