യുവാവിനെ പൊലിസും ഫയർഫോ ഴ്സും നാട്ടുകാരും താഴെയിറക്കിയ ശേഷം നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പൊറോട്ടയും ബീഫും വാങ്ങി നൽകിയത്. കിനാനൂർ കരിന്തളം കാട്ടിപ്പൊയിൽ ഉമിച്ചിപ്പള്ളത്തെ ശ്രീധരനാണ് അയൽവാസി ലക്ഷ്യമയുടെ വി ടിനുമുകളിൽ കയറിയത്. കയറാൻ ഉപയോഗിച്ച ഏണി മുകളിലേക്കെ ടുത്തുവെക്കുകയും ചെയ്തു. കൈയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാ ഭീഷണിയായി പിന്നീട്. നീലേശ്വരം എസ്ഐ കെ. വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബിഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ ആവശ്യം. നാട്ടുകാരും പൊലീസും പലയിടങ്ങളിൽ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാൽ ബീഫും പൊറോട്ടയും കിട്ടിയില്ല. ഇതിനിടയിൽ കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. എസ്ഐ പ്രദീപനും സിവിൽ പൊലിസ് ഓഫീസർമാരായ രാജീവൻ കാങ്കോൽ, സജിൽകൂ മാർ, ഹോംഗാർഡ് ഗോപിനാഥൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളിൽ കയറി ശ്രീധരനെ പിടികൂടി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ താഴെ ഇറക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിച്ചു. സ്റേറഷനിൽ വച്ചു തന്നെ ബീഫും പൊറോട്ടയും കഴിച്ചു. ഇതിനു ശേഷം കുറെ നല്ല ഉപദേശങ്ങൾ നൽകിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
0 Comments