Ticker

6/recent/ticker-posts

ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; പകരം മൂന്ന് പേര്‍ നിരാഹാരമിരിക്കും

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നല്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തതിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് ഇവരുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.

ഒന്‍പത് ദിവസമായി തുടരുന്ന നിരാഹാര സമരമാണ് എംഎല്‍എമാര്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇരുവരുടെയും ഷുഗര്‍ ലെവല്‍ അപകടകരമായ നിലയിലേക്ക് കുറയുകയാണെന്നും മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു.

അതേസമയം ഷാഫിക്കും ശബീനാഥനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. രണ്ട് എംഎല്‍എമാര്‍ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാര്‍ലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ ജനാധിപത്യ സംവിദാനത്തില്‍ പുലര്‍ത്തുന്ന സമാന്യ മര്യാദയും നീതിയും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. എംഎല്‍എമാരുടെ ജീവന്റെ വില മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗര്‍ഭാദഗ്യകരമാണെന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കേണ്ട പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Reactions

Post a Comment

0 Comments