Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട്
കോയമ്പത്തൂർ - ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു.കാഞ്ഞങ്ങാട് സൗത്തിൽ ഇന്നലെ രാത്രി 7.30 മണിയോടെ വണ്ടി ഇടിച്ച് മരിച്ച ആളെ യാണ് തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപത്ത് ട്രെയിൻ
 ഇടിച്ച് മരിച്ചത് മുറിയനാവി സ്വദേശി കെ. വി. ചന്ദ്രൻ 58 ആണെന്നാണ് തിരിച്ചറിഞ്ഞത്. 
പാളം മുറിച്ച് കടക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന് കരുതുന്നു.
അമ്മ കല്യാണി ഒരാഴ്ച മുൻപ്  നിര്യാതയായിരുന്നു.
കോയമ്പത്തൂരിൽ നിന്നും പോയ ഹിസാർ എക്സ്പ്രസാണ് ഇടിച്ചത്.
ആദ്യം ആളെ തിരിച്ചറിയാനായിരുന്നില്ല. വസ്ത്രങ്ങൾ ഉൾപെടെ കണ്ട് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
ഭാര്യ : എം. ശോഭ .
മക്കൾ. ശരത് ചന്ദ്രൻ ,
               സബിൻ ചന്ദ്രൻ .
മരുമകൾ : എൻ.രാധിക.
സഹോദരി: കെ.വി. സുശീല.
Reactions

Post a Comment

0 Comments