Ticker

6/recent/ticker-posts

ഡി.വൈ.എഫ്.ഐ വീടിൻ്റെ തറ പൊളിച്ച് കൊടിനട്ടിയ സംഭവം: പഞ്ചായത്ത് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് സമരത്തിലേക്ക്

 




അജാനൂർ :പഞ്ചായത്ത് അനുമതി നൽകി പണി നടക്കുകയായായിരുന്ന വീടിൻ്റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ കൊടിനാട്ടിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നൽകിയത് അനീതിക്കൊപ്പം ചേർന്ന് അക്രമകാരികൾകൊപ്പമാണെന്ന് തെളിയിക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് അജാനൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു


ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഭരണവർഗ്ഗം അക്രമികൾക്കൊപ്പം നിൽക്കുന്ന നടപടി അപലപനീയം


 പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമോ പിൻവലിച്ച് വീടിൻ്റെ അനുമതി വീണ്ടും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു തുടർ നടപടി കൈകൊള്ളാത്ത പക്ഷം പഞ്ചായത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യോഗം തീരുമാനിച്ചു.


യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസി:ഉമേശൻ കാട്ടുകുളങ്ങര യുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു,

മണ്ഡലം സെക്രട്ടറി അനൂപ് മാവുങ്കാൽ, വിനു മൂലകണ്ടം, വത്സരാജ് കിഴക്കുംകര, വിനേഷ് പുതിയ കണ്ടം, സ്വാതി കാട്ടുകുളങ്ങര എനിവർ സംസാരിച്ചു 

Reactions

Post a Comment

0 Comments