കാഞ്ഞങ്ങാട്: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരെ കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രത്യേക വാഹനത്തിൽ ഇന്ന് ഞായാറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തിച്ച സരിതയെ കാഞ്ഞങ്ങാട്ടെ കാസർകോട് ജില്ലാ ജയിലിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ ജയിലിൽ നിന്നുമാണ് കോടതിയുടെ പ്രത്യേക അനുമതിയോട് കൂടി കാഞ്ഞങ്ങാട് ജയിലിലേക്ക് മാറ്റിയത്. ഒരാഴ്ച മുമ്പ് തട്ടിപ്പു കേസിൽ വാറണ്ട് പ്രകാരം തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലായ സരിതയെ റിമാന്റ് ചെ യ്ത് കോഴിക്കോട് ജയിലിൽ പാർപ്പിക്കുകയായിരുന്നു. കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ജയിലിലേക്ക് മാറ്റിയത്.
0 Comments