ബേക്കൽ: നാല് കോടിയുടെ ഫാൻസി നോട്ടുകളും ആറ് ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളുമായി സിനിമാ നിർമ്മാതാവ് ഉൾപ്പെട്ടെ മൂന്ന് പേർ ബേക്കലിൽ അറസ്റ്റിൽ . ഉദുമയിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ ഇന്നോവ കാറിൽ അടുക്കി വെച്ച നിലയിലായിരുന്നു നോട്ട് കെട്ടുകൾ. ഫാൻസി നോട്ടുകൾക്ക് മുകളിൽ രണ്ടായിരം രൂപയുടെ ഒറിജിനൽ നോട്ടുകൾ ഭദ്രമായി അടുക്കി വെച്ച നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്.
സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്നതാണെന്നാണ് പിടിയിലായവർ പറയുന്നത്. പൂനെ വിശ്വരന്ദ് വാഡി, യാരോഡ സൊസൈറ്റി ലക്ഷ്മി പുരത്ത് താമസിക്കുന്ന കർണാടക സ്വദേശി വിട്ടൽ നവാബ് അലീം ഷെയ്ഖ് (37 ), പൂനെ അനുഷിബ് അർജുൻ (35 ), സോളാപ്പൂർ കൗതാലി വില്ലേജിലെ നർസു മാനെ (45) എന്നിവരാണ് പിടിയിലായ മൂന്ന് പേർ. കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. ആറ് ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളെല്ലാം രണ്ടായിരം രൂപയുടേതാണ്. ഇതിന്റെ കണക്ക് ബോധിപ്പിക്കാൻ ഇവർക്ക് ഇതുവരെ ആയിട്ടില്ല. ഹിന്ദി സിനിമയുടെ നിർമാതാവും പ്രവർത്തകരുമാണെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്. ബേക്കൽ പോലീസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു

0 Comments