കാസർകോട്:ജനുവരി 23 ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയില്‍ ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതിന് 1243 ബൂത്തുകള്‍ സജ്ജീകരിക്കും. ജില്ലയില്‍ അഞ്ച് വയസില്‍ താഴെയുള്ളതത് 115399 കുട്ടികളാണ്. കോവിഡ് പശ്ചാത്തലത്തിലും കഴിഞ്ഞ വര്‍ഷം ജില്ലയിലെ 98.8 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ഇക്കുറി നൂറുശതമാനം വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ റെയില്‍വേസ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും. അതിഥിതൊഴിലാളികളുടെയും എസ്.ടി കോളനികളിലെയും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകം ക്രമീകരണം ഒരുക്കും.
ജില്ലാ ടാക്‌സ് ഫോഴ്‌സ് യോഗത്തില്‍ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് അധ്യക്ഷനായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പള്‍സ് പോളിയോ പ്രോഗ്രാമിനെ കുറിച്ചും വിവിധ വകുപ്പുകളുടെ ചുമതലകളെക്കുറിച്ച് വിവരിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് തങ്കമണി എന്‍ ജി നന്ദിയും പറഞ്ഞു.
0 Comments