Ticker

6/recent/ticker-posts

എന്റെ ജില്ല മൊബൈൽ ആപ്പ് പ്രചരണം

കാഞ്ഞങ്ങാട്:ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ പുറത്തിറക്കിയ എൻ്റെ ജില്ലാ മൊബൈൽ അപ്പിൻ്റെ പ്രചാരണാർത്ഥം കാസർഗോഡ് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പെഡല്ലാ സിൻ്റെയും നേതൃത്വത്തിൽ മൻസൂർ ഹോസിപ്പിറ്റൽ കാഞ്ഞങ്ങാടുമായി സഹകരിച്ച് കാഞ്ഞങ്ങാട് സൈക്കിൾ  റാലി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് സബ് കളക്ടർ  മേഘശ്രീ ഡി' ആറിൻ്റെ അദ്ധ്യക്ഷതയിൽ  ഇ.ചന്ദ്രശേഖരൻ എം എൽ എ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സതീശൻ മടിക്കൈ സ്വാഗതവും കാസർഗോഡ് പെഡല്ലാസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബാബു മയൂരി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺ മൻസൂർ ഹോസ്പ്പിറ്റൽ .മാണിക്കോത്ത്. ചിത്താരി  മടിയൻ  ജംഗഷൻ  വെള്ളിക്കോത്ത് .മൂലക്കണ്ടം .മാവുങ്കാൽ.ജില്ലാശുപത്രി ആറങ്ങാടി .പുതിയ ബസ്സ്സ്റ്റാൻ്റഡ് വഴി കാഞ്ഞങ്ങാട് ആർ ഡി.ഒ ഓഫീസ് പരീസരത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തു. നന്മ മരം പ്രവർത്തകർ റാലിയിൽ പങ്കെടുത്തവർക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.
Reactions

Post a Comment

0 Comments