കാഞ്ഞങ്ങാട്:: കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കോൺഗ്രസിൻ്റെ ജന്മവാർഷികത്തിൻ്റെ ഭാഗമായി നടന്ന റാലിക്കു ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വഖഫ് വിഷയത്തിൽ അനാവശ്യമായി സി.പി.എം വർഗീയത കൊണ്ടുവരുന്നു.
മുസ്ലിം ലീഗ് ദുർബലമായാൽ തീവ്രവാദ സംഘടനകൾ വളരും. അവരെ വളർത്താനാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.കെ രാഘവൻ എം.പി, കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണ പെരിയ, എ.ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, പി.വി സുരേഷ്, എം. സി പ്രഭാകരൻ സംസാരിച്ചു.
0 Comments