കാഞ്ഞങ്ങാട് :സ്വത്ത് തർക്കത്തെ തുടർന്ന് കോടതി നിയോഗിച്ച കമ്മീഷൻ മുന്നിൽവച്ച് പരാക്രമം കാട്ടുകയും പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പുല്ലുർ ഉദയ നഗറില്ല കുമാറിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. എസ് ഐ വിജയകുമാരൻ നായരുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദയ നഗറിലെ കണ്ണനും സഹോദരൻ കുമാരനും തമ്മിൽ വർഷങ്ങളായി സ്വത്തുതർക്കമുണ്ട്. ഹോസ്ദുർഗ് മുൻസിഫ് കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് കോടതി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സ്ഥലപരിശോധനക്കെ ത്തിയപ്പോഴാണ് കുമാരൻ പരാക്രമം കാട്ടിയത്. സഹോദരൻറെ ഭാര്യ സുശീലയെ വെട്ടിപ്പരിക്കേൽപ്പിക്കുക കയും കമ്മീഷനായത്തിയ അഭിഭാഷകനെയും അന്യായക്കാരൻ്റെ അഭിഭാഷകനെയു അക്രമിക്കുകയും ചെയ്തത്. പിന്നീടാണ് പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്.
ദേഹത്ത് പെട്രോളൊഴിച്ച് പോലീസിന് മുന്നിൽ ആത്മഹത്യാ
ഭീഷണി മുഴക്കുകയും ചെയ്തു.
0 Comments