കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിന്റെ ഒന്നാം ചരമവാർഷികദിനം ഇരുപത്തിമൂന്നാം തീയതി നടക്കാനിരിക്കെ പോലീസ് ജാഗ്രതയിലായി കാഞ്ഞങ്ങാട്ടും പഴയ കടപ്പുറത്ത് നടക്കുന്ന വിവിധ പരിപാടികളിൽ പ്രമുഖരായ ഡിവൈഎഫ്ഐ നേതാക്കൾ സംബന്ധിക്കുന്നുണ്ട് കാഞ്ഞങ്ങാട് പൊതുയോഗവും റാലിയും സംഘടിപ്പിച്ചിട്ടുണ്ട് ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങൾ ഇല്ലാതാക്കുന്നതിന് പോലീസ് ജാഗ്രത പുലർത്തുന്നു കേസിൽ അറസ്റ്റിലായ മൂന്ന് ലീഗ് പ്രവർത്തകർ ഇപ്പോൾ ജാമ്യത്തിലാണെങ്കിലും ഇവർക്ക് കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കാൻ കോടതി അനുമതി നൽകിയിട്ടില്ല അതുകൊണ്ടുതന്നെ പ്രതികൾ സ്ഥലത്തില്ലാത്തത് പോലീസിന് ആശ്വാസമാണ് മറ്റ് അനിഷ്ടസംഭവങ്ങൾ ഇല്ലാതാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കി
0 Comments