Ticker

6/recent/ticker-posts

അമേയ മോൾ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട് അമേയ മോൾ മരണത്തിന് കീഴടങ്ങി നീണ്ട അഞ്ചുവർഷത്തെ എൻഡോസൾഫാൻ ദുരിതത്തോട് പടപൊരി തിയാണ് അമേയ യാത്രയായത് തായന്നൂർ പാൽക്കുളത്തെമനു സുമിത്ര ദമ്പതികളുടെ മകൾ അമേയയാണ് എൻഡോസൾഫാൻ ബാധിച്ച്മരണപ്പെട്ടത് ജന്മനാ രോഗബാധിതയായിരുന്ന കുട്ടിയെ മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി വരികയായിരുന്നു ഇന്നലെ വീട്ടിൽ വച്ച് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ പരിശോധിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി വീട്ടിൽ വീണ്ടും അസ്വസ്ഥയായ പെൺകുട്ടി കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളിൽ ഏറ്റവും അവസാനം ജീവൻ നഷ്ടപ്പെട്ട കുട്ടിയാവുകയാണ് അമേയ ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തത്  എൻഡോസൾഫാൻ ബാധിതരായ കുട്ടികൾ അടിക്കടി മരണപ്പെടാൻ  കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു
Reactions

Post a Comment

0 Comments