Ticker

6/recent/ticker-posts

മുൻ എംഎൽഎ എം.നാരായണൻ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: മുൻ എം.എൽ എ യും പ്രമുഖ സി.പി.ഐ നേതാവുമായ എം.നാരായണനെ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിലാണദ്ദേഹം.തിരുവനന്തപുരത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയപ്പോൾ കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടയിലാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നാരായണനെ മന്ത്രി ജി.ആർ.അനിൽ ,മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എം എൽ എ എന്നിവർ സന്ദർശിച്ചു.
Reactions

Post a Comment

0 Comments