Ticker

6/recent/ticker-posts

സ്ക്കൂട്ടറിൽ ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കായംകുളം: :ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
കായംകുളം സ്വദേശിനി അനിലയാണ് മരണപ്പെട്ടത് സഹോദരി ഐശ്വര്യക്ക് പരിക്കേറ്റു.
സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അനില ടിപ്പറിന്‍റെ ടയറിനടിയില്‍പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ച്‌ വീണാണ് ഐശ്വര്യക്ക് പരിക്കേറ്റത്.

അനിലയുടെ ഭര്‍ത്താവ്: കായംകുളം കണ്ണമ്ബള്ളിഭാഗം തെക്കേതലയ്ക്കല്‍ ഹരീഷ് (ദുബൈ). അച്ഛന്‍: സത്യപാലന്‍. അമ്മ: അമ്ബിളി.
Reactions

Post a Comment

0 Comments