Ticker

6/recent/ticker-posts

16 കാരി എലിവിഷം കഴിച്ച് മരിച്ച കേസിൽ 17 കാരൻ അറസ്റ്റിൽ

പീഡനത്തിൽ മനം നൊന്ത് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജിൽ മരിച്ച കേസിൽ പ്രതിയായ 17 കാരൻ പിടിയിൽ
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി മരിച്ച കേസിലാണ് കൗമാരക്കാരൻ അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ്  മരിച്ചത്. പ്ലസ് സൺ പഠനകാലത്താണ് പെൺകുട്ടി പീഡനത്തിനിരയായത്. പരപ്പ സ്വദേശിയായ യുവാവാണ് പെൺ കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗത്തിനിരയാക്കിയ കേസിൽ വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്.. 
. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി  ലൈംഗിക പീ ഡനത്തിനിരയായ വിവരം പോലീ സിനോട് വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് പരപ്പയിലെ 11 കാരനെതിരെ വെള്ളരിക്കു പോലീസ് പോക്സോ  കേസ് റജിസ്റ്റർ ചെയ്തു. ഗുരുതരാവ സ്ഥയിലായ പെൺകുട്ടിയുടെ മരണ മൊഴി രണ്ട് ദിവസം മുമ്പ് മജിസ്ട്രേറ്റ് ആശുപത്രിയിലെ ത്തി രേഖപ്പെടുത്തിയിരുന്നു.
17 കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments