കാഞ്ഞങ്ങാട് ഹോട്ടലിൽ പ്രശ്നമു ണ്ടാക്കുന്നുവെന്ന് വിവരമറിഞ്ഞെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു. ഞായറാഴ്ച രാത്രി നയാ ബസാറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഹൊസ്ദുർഗ് എസ്.ഐ ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസർ അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അമ്പലത്തറ പേരൂരിലെ ബി രാജീവൻ (37) മാതമംഗലം കുറ്റൂർ തെങ്ങൽ ഹൗസിലെ ജിതിൻ (34)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ബഹളമുണ്ടാക്കുകയു മായിരുന്നു. സംഘർഷാവസ്ഥയിലെ ത്തിയപ്പോഴാണ് പോലീസിനെ വിളിച്ചത്. മർദ്ദിച്ച ശേഷം കല്ലെറിഞ് പരിക്കേൽപ്പിച്ചു ഉദ്യോഗസ്ഥരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു എസ്.ഐ.കെ.പി സതീഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി
0 Comments