Ticker

6/recent/ticker-posts

കോടതിയിൽ 38 കാരി 23 കാരനൊപ്പം പോയി

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നിന്നും 23 കാരനൊപ്പം വീടുവിട്ട 38 കാരിയായ ഭർതൃമതി കോടതിയിൽ കാമുകനൊപ്പം പോയി. അജാനൂർ മേലടുക്കം സ്വദേശിനിയായ ഭർതൃമതിയും ആവിക്കര സ്വദേശിയായ 23 കാരണമാണ് ഒരാഴ്ചമുമ്പ് വീടുവിട്ടത് ഇവരെ കാണാതായത് സംബന്ധിച്ച് യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  നേരിട്ട് കമിതാക്കൾ പോലീസിൽ ഹാജരായത് യുവാവിനൊപ്പം പോകാൻ യുവതി താൽപര്യം പ്രകടിപ്പിച്ചു തുടർന്ന് മൊഴി രേഖപ്പെടുത്തിയ പോലീസ് യുവതി യെകാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടു മക്കളും ഭർത്താവും ഉള്ള യുവതി രണ്ടുമാസം മുമ്പ് ഇതേ 23 കാരനൊപ്പം വീട് വിട്ടിരുന്നു തുടർന്ന് തിരിച്ചെത്തി കോടതിയിൽ ഹാജരാക്കി  മാതാവിനൊപ്പം പോവുകയായിരുന്നു മാതാവിനൊപ്പം താമസിച്ചുവരവെയാണ് യുവതി വീണ്ടും ഇതേ യുവാവിനോടൊപ്പം സ്ഥലംവിട്ടത്   23കാരനായ കാമുകനോടൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് 38 കാരി ഹൊസ്ദുർഗ് പോലീസിന് മൊഴി നൽകിയിരുന്നു. കോടതി ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന് യുവാവിനൊപ്പം പോയി
Reactions

Post a Comment

0 Comments