Ticker

6/recent/ticker-posts

റോഡിലൊഴുകിയ ഓയിലിൽ തെന്നി മറിഞ്ഞത് 4 ഇരുചക്രവാഹനങ്ങൾ, പരാതിയുമായി മടിക്കൈ യുവതി ,കാർ സഹിതം പ്രതി സിനിമാസ്റ്റൈലിൽ പിടിച്ച് പോലീസുകാരൻ

നിലേശ്വരം: വാഹനത്തിൽ നിന്നും ഓയിൽ റോഡിൽ ഒഴുകി നിരവധിപേർ  അപകടത്തിൽപ്പെട്ടതിനു പിന്നാലെ വാഹനമോടിച്ചയാളെ  പൊലീസ് കണ്ടെത്തിയത് അതിസാഹസികമായി. നീലേശ്വരം പോലീസ്   സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ കുഞ്ഞബ്ദുള്ളയുടെ തന്ത്രപരമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ കാരണമാക്കിയത്.   വാഹനത്തിൽ നിന്നും ഓയിൽ  വീണതിനെ അടയാളം പിന്തുടർന്ന് പോയി അത് അവസാനിക്കുന്നിടത്തെത്തി അന്വേഷിച്ചാണ്  വാഹനമോടിച്ചയാളെ സാഹസികമായി കണ്ടെത്തിയത്.          അങ്കക്കളരിയിൽ താമസിക്കുന്ന തൃക്കരിപ്പൂർ സ്വദേശി അങ്കക്കളരിയിൽ  എം ബി രാജേഷ് (33)നെയാണ് നിലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. അംബാസിഡർകാറും കസ്റ്റഡിയിലെടുത്തു.

   ഈ മാസം എട്ടിന്  നീലേശ്വരം കോൺവെൻറ് ജംഗ്ഷനിൽ മെക്കാഡം റോഡിൽ ചിറപ്പുറം  മുതൽ കോൺവെൻറ് ജംഗ്ഷൻ വരെയാണ് റോഡിൽ ഓയിൽ ഒഴുകിയത്.  ഇതേത്തുടർന്ന് ഇരുചക്രവാഹനത്തിൽ വന്ന നിരവധി പേർക്ക് തെന്നി വീണ് പരിക്കേറ്റു.  കാഞ്ഞങ്ങാട് റിയൽ സിൽക്സിൽ ജോലിചെയ്യുന്ന മടിക്കൈമേക്കാട്ട്
 സ്വദേശിനി  നിഷ, എരിക്കുളത്തെ ജ്യോതിഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽപ്പെട്ട നിഷ നേരിട്ട് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്നാണ് സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ളയെ അന്വേഷിക്കാൻ ഏൽപ്പിച്ചത്.  ഇതോടെയാണ് വാഹനമോടിച്ചയാളെ പിടികൂടിയത്
ഓയിൽ വീണ സ്ഥലം മുതൽ അവസാനിക്കുന്നിടം വരെ പിന്തുടർന്ന പോലീസുദ്യോഗസ്ഥന് വാഹനം നിർത്തിയിട്ട സ്ഥലത്ത് ഓയിൽ കട്ട പിടിച്ച് നിൽക്കുന്നത് കണ്ടതാണ് വഴിത്തിരിവായത്.വാഹമെക്കാനിക്കായിട്ട് കൂടി  യുവാവ് റോഡിൽ ഓയിലൊഴുക്കിയതിനെ പോലീസ് ഗൗരവമായി കണ്ടു
Reactions

Post a Comment

0 Comments