കരിന്തളം: കരിന്തളത്ത് ഓട്ടോ റിക്ഷ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. കരിന്തളം ഗവ: കോളെജിനും ടെലിഫോൺ എക്സ്ചേഞ്ചിനു മിടയിലാണ് അപകടം. ബുധനാച്ഛ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. നീലേശ്വരത്ത് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കണ്ട് തിരിച്ചു വരുമ്പോൾ റിക്ഷ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കാലിച്ചാമരം പരപ്പച്ചാലിലെ കുര്യാച്ചൻ (65) ഭാര്യ. കുഞ്ഞമ്മ (57) മകന്റെ മകൾ റെ നാ ഫാത്തിമ (4) എന്നിവർക്കാണ് പരിക്ക്. നാട്ടുകാർ ഓട്ടോ റിക്ഷ പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. നീലേശ്വരം. തേജസ്വിനി സഹകരണാശുപത്രിയിൽ പ്രഥമ ശുഷ്രുഷനൽകിയതിനു ശേഷം കണ്ണൂർ ഏ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments