Ticker

6/recent/ticker-posts

സ്കൂട്ടറിൽ ബസ്സിടിച്ച് അധ്യാപിക്കും മകനും ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാത ചാലിങ്കാലിൽ സ്ക്കൂട്ടറിൽ ബസ്സിടിച്ച് അധ്യാപികക്കും മകനും സാരമായി പരിക്കേറ്റു.
പെരിയ സ്വകാര്യ കോളേജിലെ അധ്യാപിക തണ്ണോട്ടെ വിനോദിന്റെ ഭാര്യ രേഷ്മ 31,അഞ്ചര വയസ്സുള്ള മകൻ ശ്രീദിഷ് എന്നിവർക്കാണ് പരിക്ക്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു കൈക്കും തലക്കുമാണ് രേഷ്മയുടെ പരിക്ക്.
ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ തണ്ണോട്ട് റോഡിലേക്ക് തിരിയ വെ കാസർകോട് ഭാഗത്തുനിന്ന് വന്ന ബസ്സിടിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments